വാക്‌സീനുകള്‍  സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു. 

ദില്ലി: വാക്‌സീനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ നിര്‍ദ്ദേശം. പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കി. വാക്‌സീനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona