Asianet News MalayalamAsianet News Malayalam

അമേരിക്കയുമായി വാക്സീൻ വിതരണ കരാറിന് തയ്യാറെടുത്ത് ഇന്ത്യ

തിങ്കൾ മുതൽ വ്യാഴം വരെ ഇതുസംബന്ധിച്ച് ചർച്ചകള്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

india preparing to make covid vaccine distribution contract with us
Author
New Delhi, First Published May 22, 2021, 8:52 AM IST

അമേരിക്കയുമായി വാക്സീൻ വിതരണ കരാറിന് തയ്യാറെടുത്ത് ഇന്ത്യ. പ്രസിഡന്‍റ് ജോ ബൈഡൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ അമേരിക്കയിലേക്ക് പോകും. തിങ്കൾ മുതൽ വ്യാഴം വരെ ഇതുസംബന്ധിച്ച് ചർച്ചകള്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും, മരുന്നുകളും ഉടൻ നൽകുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios