വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വിമാനത്താവളത്തിന് പുറത്ത്‌ ഇപ്പോൾ നിയന്ത്രണമില്ലെന്ന് അമേരിക്ക അറിയിച്ചു.

ദില്ലി: അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾക്ക് അനുമതി തേടി ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വിമാനത്താവളത്തിന് പുറത്ത്‌ ഇപ്പോൾ നിയന്ത്രണമില്ലെന്ന് അമേരിക്ക അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Also Read: താലിബാന്‍ പ്രതികാര നടപടി തുടങ്ങിയതായി യുഎന്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. അംബാസഡർ ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ താലിബാൻ തടഞ്ഞത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

Also Read: താലിബാന്റെ കൈകളില്‍ യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്, വാഹനം ; അമേരിക്കക്ക് നാണക്കേട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona