ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമായ മിസൈലാണിത്

ദില്ലി: സര്‍ഫസ്-ടു-സര്‍ഫസ് വിഭാഗത്തിൽപെട്ട ആണവായുധം വഹിക്കാനാകുന്ന ശൗര്യയുടെ മിസൈലിന്റെ നൂതന പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലാണ് പരീക്ഷണം നടന്നത്. 800 കിലോമീറ്ററോളം ദൂരം ലക്ഷ്യത്തിലെത്താന്‍ ശൗര്യയുടെ പുതിയ പതിപ്പിന് കഴിയും. 

ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമായ മിസൈലാണിത്. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും. നിയന്ത്രണ രേഖയില്‍ ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെയാണ് ഡിആര്‍ഡിഒയുടെ പരീക്ഷണം.