ദില്ലി: അമേരിക്കയ്ക്ക് 35 ലക്ഷം ഹൈഡ്രോക്സി ക്ളോറോക്വിൻ ഗുളികകൾ നല്‍കാന്‍ ഉത്തരവ്.  അമേരിക്കയടക്കമുള്ള 13 രാജ്യങ്ങൾക്ക് മരുന്ന് നല്‍കാനാണ്  ഉത്തരവിറങ്ങിയത്. ബംഗ്ലാദേശിന് 20 ലക്ഷം ഗുളികകളും, നേപ്പാള്‍, ശ്രീലങ്ക എന്നീരാജ്യങ്ങള്‍ക്ക് 10 ലക്ഷം ഗുളികകളും, ബ്രസീല്‍, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് 50ലക്ഷം ഗുളികകളും ഇന്ത്യ നല്‍കും.  

കൊവിഡ് 19ന്‍റെ വെല്ലുവിളിയെ നേരിടാനുള്ള പ്രധാന ആയുധമായാണ് മലേറിയക്കുള്ള മരുന്നായ  ഹൈഡ്രോക്സിക്ളോറോക്വീനെ അമേരിക്ക കാണുന്നത്. ഇന്ത്യയാണ് ഹൈഡ്രോക്സിക്ളോറോക്വിൻ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് മരുന്നുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.