10 ലക്ഷം ഡോസ് വേണമെന്നാണ് കാഡന ആവശ്യപ്പെട്ടത്. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. 

ദില്ലി: കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കാനഡക്ക് നല്‍കാന്‍ അനുമതി നല്‍കി. ഫെബ്രുവരി 10നാണ് ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചത്. 10 ലക്ഷം ഡോസ് വേണമെന്നാണ് കാഡന ആവശ്യപ്പെട്ടത്. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. അസ്്ട്ര സെനക വാക്‌സിനാണ് കാനഡക്ക് വിതരണം ചെയ്യുക.

നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷയും ട്രൂഡോ ഉറപ്പ് നല്‍കി. ടൊറോന്റോയിലും വാന്‍കൂവറിലും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ട്രൂഡോയുടെ ഉറപ്പ്. ഇന്ത്യയിലെ കര്‍ഷക സമരത്തെ തുടര്‍ന്ന് കാനഡയിലെ ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുയര്‍ത്തിയിരുന്നു. സംഭവം കനേഡിയന്‍ മൗണ്ടഡ് പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഇന്ത്യയിലെ കര്‍ഷക സമരത്തിന് ജസ്റ്റിന്‍ ട്രൂഡോ പിന്തുണ നല്‍കിയിരുന്നു. ഇതില്‍ ഇന്ത്യ കാനഡയെ പ്രതിഷേധം അറിയിച്ചു.