Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർധിക്കും; മിസൈൽ പരീക്ഷണം വൻ വിജയം: വീഡിയോ

കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് ഈ മിസൈൽ വികസിപ്പിച്ചത്

India today successfully test fired Man Portable Anti Tank Guided Missile system developed by DRDO
Author
Kurnool, First Published Sep 11, 2019, 8:41 PM IST

കുർണൂൽ: ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുൻനിർത്തി തയ്യാറാക്കിയതാണിത്.

"

അതിശക്തമായ ആക്രമണ രീതിയിൽ തന്നെ വിജയകരമായി പരീക്ഷിക്കപ്പെട്ട ആയുധം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios