ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് സു 30 യുദ്ധവിമാനം അസമിൽ തകർന്നുവീണു. സ്ഥിരം പരിശീലനത്തിനിടെയാണ് വ്യോമസേനയുടെ വിമാനം തകർന്നുവീണതെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിൽ നിന്ന് ചാടിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണത്തിന് ഇന്ത്യൻ വ്യോമസേന ഉത്തരവിട്ടു.