Asianet News MalayalamAsianet News Malayalam

പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി കരസേന; വിഡീയോ പുറത്ത്

കുപ്പുവാരയിലെ കേരനിൽ ഭീകരരെ വധിച്ചതിന്‍റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

Indian Army foiled an infiltration attempt by Pakistani BAT video out
Author
Delhi, First Published Sep 9, 2019, 6:22 PM IST

ദില്ലി: ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നുഴഞ്ഞ് കയറാന്‍ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനിൽ ഭീകരരെ വധിച്ചതിന്‍റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

ജമ്മു കശ്മീരിലെ കേരാൻ സെക്ടറിലില്‍ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന്‍റെ ബോർഡർ ആക്ഷൻ ടീം (BAT) - ലെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. കാട്ടിൽ മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തിൽപ്പെട്ടവരുടെ ചിത്രങ്ങള്‍ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോർ സംഘമാണ് ബോർഡർ ആക്ഷൻ ടീം അഥവാ ബാറ്റ്. 

വേഷം മാറിയും, അല്ലാതെയും നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറ്. പാക് സൈനികരും തീവ്രവാദികളും ബോർഡർ ആക്ഷൻ ടീമിലുണ്ടാകും. പാക് സൈനിക പരിശീലന കേന്ദ്രങ്ങളിൽ തീവ്രവാദികളെയും പരിശീലിപ്പിക്കാറുണ്ടെന്ന് ഇന്ത്യ പല തവണ അന്താരാഷ്ട്രവേദികളിലടക്കം ശക്തമായി ഉന്നയിച്ചിട്ടുള്ളതുമാണ്. 

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്ന വീഡിയോ കരസേന പുറത്തുവിട്ടുന്നത്. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.

Also Read: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം

Follow Us:
Download App:
  • android
  • ios