ദില്ലി: കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്‍റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. നാല് ഭീകരർ പാറകൾക്കിടയിലൂടെ നുഴഞ്ഞ് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

വെടിവെയ്പ്പുണ്ടായപ്പോൾ ഇതിലൊരാൾ തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജൂലൈ 30നാണ് സംഭവം ഉണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ നിരന്തരം നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Indian Army detected Pakistani terrorists near LoC in Kashmir’s Kupwara sector on 30 Jul.Indian troops started firing at them as soon as terrorists were detected&forced them to return to their territory.They were attempting to infiltrate&carry out attacks on Indian positions. pic.twitter.com/WlKT9VF6Cd

— ANI (@ANI) September 27, 2019