ദില്ലി: ഭീകരവാദത്തെ നേരിടാന്‍  കേന്ദ്ര സര്‍ക്കാരിന് സഹായ വാഗ്ദാനവുമായി ഇന്ത്യന്‍ കോമേഴ്ഷ്യല്‍  പൈലറ്റ് അസോസിയേഷന്‍. ഏത് സാഹചര്യത്തിലും എല്ലാവിധ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സജ്ജരാണ്. സൈന്യത്തിന് ശേഷം രാജ്യത്തെ സംരക്ഷിക്കേണ്ട ദൗത്യം പൈലറ്റുമാര്‍ക്കുണ്ടെന്ന് തങ്ങള്‍ കരുതുന്നതെന്നും അസോസിഷേയന്‍ അറിയിച്ചു. എഎന്‍ഐ ഇക്കാര്യം ട്വീറ്റ് ചെയ്തു.