Asianet News MalayalamAsianet News Malayalam

വീണ്ടും രക്ഷിച്ച് ഇന്ത്യ; സൊമാലിയൻ കടൽക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ട് നാവികസേന മോചിപ്പിച്ചു

കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണെന്നും കടൽ കൊള്ളക്കാർ കപ്പൽ വിട്ടതായും നാവിക സേന

Indian navy rescues fishing boat from Somalian pirates at Arabian sea
Author
First Published Jan 29, 2024, 4:50 PM IST

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത  മത്സ്യബന്ധന  കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. ഇറാനിയൻ മത്സ്യബന്ധന കപ്പലായ എം വി ഇമാനാണ് കടൽകൊളളക്കാർ റാഞ്ചിയത്. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കപ്പലിൽ നിന്നും അപായ സന്ദേശം സ്വീകരിച്ചെത്തിയ ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് സുമിത്ര കടൽകൊളളക്കാർക്ക് മുന്നറിയിപ്പ് നൽകി.

പിന്നാലെ യുദ്ധകപ്പലിലെ ധ്രുവ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷാദൗത്യം നടത്തി. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണെന്നും കടൽ കൊള്ളക്കാർ കപ്പൽ വിട്ടതായും നാവിക സേന അറിയിച്ചു. രണ്ട് ദിവസം മുൻപ് ഏദൻ കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഇന്ത്യൻ  യുദ്ധകപ്പലായ ഐഎൻഎസ് വിശാഖപട്ടണമാണ് രക്ഷാദൗത്യം നടത്തിയത്. മേഖലയിൽ കടൽകൊളളക്കാരുടെയും ഹൂതി വിമതരുടെയും ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios