ഇന്ത്യൻ റെയിൽവേ ട്രെയിനിലെ അപ്പർ ബർത്തിനരികെയുള്ള റാക്കിൽ യാത്രക്കാരൻ തുണികൾ അലക്കി ഉണക്കാനിട്ടതിൻ്റെ ചിത്രം റെഡ്ഡിറ്റിൽ വൈറലായി. മൈസൂർ-ജയ്പൂർ എക്‌സ്പ്രസിൽ നിന്നുള്ള ഈ അസാധാരണ കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.
ട്രെയിനിൽ മനോഹരമായ കാഴ്ചകളൊക്കെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. എന്നാൽ അടുത്തിടെ ഒരു ട്രെയിൻ യാത്രക്കാരൻ കണ്ട കാഴ്ച സോഷ്യൽ മീഡിയയിൽ അമ്പരപ്പുണ്ടാക്കുകയും ചില ചർച്ചക്ക് വഴി തുറക്കുകയും ചെയ്തു. ട്രെയിനിലെ അപ്പർ ബർത്തിനരികെയുള്ള യൂട്ടിലിറ്റി റാക്കിൽ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നതിൻ്റെ ചിത്രമാണ് റെഡ്ഡിറ്റിൽ വൈറലായത്.
r/IndianCivicFails എന്ന സബ്റെഡിറ്റിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് "ഇന്ത്യൻ റെയിൽവേയിൽ മാത്രം" എന്നായിരുന്നു. മൈസൂർ-ജയ്പൂർ എക്‌സ്പ്രസിലെ എസി കോച്ചിൽ സീറ്റ് ലഭിച്ചില്ലെങ്കിലും, സൗജന്യമായി 'അലക്കി ഉണക്കൽ' കണ്ടത് ഒരു ഭാഗ്യമായെന്ന് പോസ്റ്റ് ചെയ്ത ഉപയോക്താവ് പരിഹാസ രൂപേണ കുറിച്ചു.
പൊതുഇടങ്ങളിലെ മര്യാദയെച്ചൊല്ലി വിമർശനം
ഈ അസാധാരണമായ കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ട്രെയിനുകളിലെ അപ്പർ ബർത്ത് ലഗേജ് സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള അതിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തിന് പകരം മറ്റെന്തിനും ഉപയോഗിക്കുന്നത് ശരിയില്ലെന്ന് ഒരാൾ പറഞ്ഞു. എന്നാൽ മര്യാദയുടെയും പൊതുഇടങ്ങളിലെ പൗരബോധം ഇല്ലാത്തതാണ് ചിത്രത്തിൽ കാണുന്നതെന്നായിരുന്നു കൂടുതൽ പേരുടെയും വിമർശനം.
വിദേശത്തായിരിക്കുമ്പോൾ പോലും പലർക്കും പൗരബോധം കാണിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഇത് ഇന്ത്യയിൽ മാത്രമേ കാണാൻ സാധ്യതയുള്ളൂ എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ആളോട് നേരിട്ട് കാര്യം പറയാമായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചു "നിങ്ങളുടെ വസ്ത്രങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറയുക." പൊതു ഇടങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പറയുകയാണ് വേണ്ടെന്നും അദ്ദേഹം കുറിക്കുന്നു.
