ഒറിഗോണ്‍: അമേരിക്കയിലെ ഒറിഗോണിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ർത്ഥി മുങ്ങി മരിച്ചു. 27കാരനായ  സുമേധ് മന്നാര്‍ ആണ് മുങ്ങി മരിച്ചത്. തടാകത്തിലേക്ക് എടുത്തുചാടിയ സുമേധ് പൊങ്ങിവന്നില്ലെന്ന് ക്രാറ്റര്‍ ലേക്ക് നാഷണല്‍ പാര്‍ക്കിലെ വക്താവ് മാര്‍ഷ മക്കാബ് പറഞ്ഞു. 

ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് സുമേധ്. 25 അടി ഉയരത്തില്‍ നിന്നാണ് സുമേധ് തടാകത്തിലേക്ക് എടുത്തുചാടിയത്. ഉയരത്തില‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതിന് വിലക്കുള്ള സ്ഥലമല്ല ഇവിടം. എന്നാല്‍ എന്തുകൊണ്ടാണ് സുമേധ് മുങ്ങിപ്പോയതെന്ന് വ്യക്തമല്ലെന്നും വക്താവ് പറഞ്ഞു. 

ഉടന്‍ പാര്‍ക്കിലെ ജീവനക്കാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മോശം കാലാവസ്ഛ കാരണം തെരച്ചില്‍ പൂര്‍ത്തിയാക്കാനായില്ല. തിങ്കളാഴ്ച വീണ്ടും തെരച്ചില്‍ നടത്തിയപ്പോഴാണ് പാറകള്‍ക്കിടയില്‍ സുമേധിന്‍റെ മൃതദേഹം കണ്ടെത്താനായത്.