രണ്ടുതവണ കയ്യിൽ കയറിപ്പിടിച്ചു, വഴങ്ങണമെന്ന് ആവശ്യപ്പെട്ടു,ദില്ലിയിലെ പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെതിരെ ആരോപണം
പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം

ദില്ലി: പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം. പാക്കിസ്ഥാനിലേക്കുള്ള വിസ അനുവദിക്കുന്നതിന് പകരമായി തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പാക് ഉദ്യോഗസ്ഥൻ രണ്ട് തവണ എന്റെ കയ്യിൽ രണ്ടു തവണ കയറി പിടിക്കുകയും വിവാഹിതയാണോ എന്ന് ചോദിച്ചു എന്നും യുവതി വെളിപ്പെടുത്തി. ടൈംസ് നൌ ആണ് യുവതിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തരിക്കുന്നത്.
'താൻ 2021 മാർച്ചിലും കഴിഞ്ഞ വർഷം ജൂണിലും ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ പോയിരുന്നു. വിസ ആവശ്യവുമായി ചെന്ന തന്നോട് അൽപനേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം വിസ അനുവദിക്കാനാവില്ലെന്ന് തന്നോട് പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായതിനാൽ പാകിസ്ഥാൻ സർക്കാർ അസ്ഥിരമാണെന്നും വിസ അനുവദിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമായിരുന്നു ഓഫീസിൽ നിന്ന് അറിയിച്ചത്., ഓഫീസിൽ നിന്ന് ഇറങ്ങാനിരിക്കുമ്പോൾ, ആസിഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ തന്നെ സമീപിച്ചു. വിസയ്ക്ക് തന്നെ സമീപിച്ചിരുന്നെങ്കിൽ അനുവദിക്കുമായിരുന്നു എന്ന് അയാൾ പറഞ്ഞു. പോകാനിരുന്ന തന്നോട് അവിടെ തുടരാനും ആവശ്യപ്പെട്ടു- യുവതി തുടർന്നു.
Read more: മദ്യം മോഷ്ടിക്കുന്നത് തടഞ്ഞു; 59കാരനെ എട്ട് പെൺകുട്ടികൾ കുത്തിക്കൊലപ്പെടുത്തി
അൽപസമയത്തിന് ശേഷം മറ്റൊരു മുറിയിലേക്ക് മാറിയിരിക്കാൻ തന്നോട് അയാൾ ആവശ്യപ്പെട്ടു. വിസ അനുവദിക്കുന്ന ഉദ്യോഗസ്ഥൻ ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്തുമെന്നാണ് അറിയിച്ചത്. ഇതിന് ശേഷം ഇയാൾ എന്നോട് വിവാഹിതയാണോ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോൾ, എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തതെന്ന് ചോദിച്ചു. ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും ചോദച്ചു. ആരെങ്കിലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. പുറത്തുപോകാൻ കൂട്ടിന് ആരെങ്കിലും ഉണ്ടോയെന്നും വിവാഹേതര ബന്ധങ്ങൾ ഉണ്ടോയെന്നും എല്ലാം അയാൾ ചോദിച്ചു തുടങ്ങി. ഇന്ത്യക്കും കശ്മീരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലേഖനങ്ങൾ എഴുതാനും ഇയാൾ നിർബന്ധിച്ചതായി യുവതി ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.