മുംബൈ: ഇന്റിഗോ വിമാനം അന്തരീക്ഷ ചുഴിയിൽപെട്ടതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്. വിമാനത്തിലുണ്ടായിരുന്ന 150 ഓളം യാത്രക്കാ‍ സുരക്ഷിതരാണ്. തിങ്കളാഴ്ച വൈകിട്ട് മുംബൈയിൽ നിന്നും അലഹബാദിലേക്ക് പോയ ഇന്റിഗോ വിമാനത്തിലാണ് സംഭവം.

ഇന്റിഗോയുടെ 6ഇ 5987 എയര്‍ബസിലാണ് ജീവനക്കാര്‍ അപകടത്തിൽ പെട്ടത്. മുംബൈയിൽ നിന്നും തിങ്കളാഴ്ച 11.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ഓടെ കൊച്ചിയിലെത്തേണ്ട വിമാനമായിരുന്നു. യാത്ര ആരംഭിച്ച പാതിവഴിയിലെത്തിയപ്പോഴാണ് അന്തരീക്ഷത്തിലെ ചുഴിയിൽ വിമാനം അകപ്പെട്ടത്.

ജീവനക്കാരുടെ പരിക്ക് ഗുരുതരമായിരുന്നില്ല എന്നാണ് വിവരം. വിമാനം അലഹബാദ് വിമാനത്താവളത്തിലെത്തിയ ഉടൻ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് മുംബൈയിലേക്കുള്ള വിമാനത്തിൽ ഇവരെ യാത്രക്കാരായാണ് വിട്ടത്. ഇതേ തുടര്‍ന്ന് അലഹബാദിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിന്റെ യാത്ര മണിക്കൂറുകളോളം വൈകി.