ഇന്ദിര നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് കീഴടങ്ങാൻ തയ്യാറെന്ന് പോലീസിനെ വിളിച്ച് അറിയിച്ചു

ബെംഗളൂരു: ഇന്ദിര നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാൻ തയ്യാറെന്ന് അറിയിച്ചു. ഇയാൾ ഉത്തരേന്ത്യയിലാണ് ഉള്ളതെന്നാണ് പൊലീസ് കരുതുന്നത്. ആരവിനെ അറസ്റ്റ് ചെയ്യാൻ പോലിസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബംഗളൂരു പോലിസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവംബ‍ 26-ന് രാവിലെ ആണ് ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടത്. മജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ആരവിന്റെ സിസിറ്റിവി ദൃശ്യം പോലീസിന് കിട്ടിയിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ആരവ് അറസ്റ്റിലായെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബംഗളുരു ഈസ്റ്റ്‌ ഡിസിപി ഡി ദേവരാജ് പറഞ്ഞു.