മുംബൈ: മുംബൈയിൽ കൊവിഡ് രോഗബാധിതനുമായി ഇടപഴകിയ നഴ്സുമാരോട് അനീതി. മൂന്ന് വർഷം മുൻപ് പ്രവർത്തനം നിർത്തിയ ഹോസ്റ്റൽ കെട്ടിടത്തിൽ നഴ്സുമാരെ ക്വാറന്‍റൈൻ ചെയ്തു.സംഭവം മുംബൈ സെയ്ഫീ ആശുപത്രിയിൽ. ആറ് മലയാളികളടക്കം പത്ത് നഴ്സുമാരെയാണ് മോശം സാഹചര്യത്തിൽ പാർപ്പിച്ചത്. ഇവര്‍ക്ക് കിടക്കയടക്കം സൗകര്യങ്ങളില്ല. ഡോക്ടർക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്സുമാരെ ഐസൊലേറ്റ് ചെയ്തത്. ആശുപത്രിയിൽ തന്നെ ഐസൊലേറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കെയാണിത്.