നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ രൂപം നൽകിയ ലോട്ടറി നിയമം ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു
ദില്ലി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ നാഗാലാൻഡ് സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ രൂപം നൽകിയ ലോട്ടറി നിയമം ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപന തടഞ്ഞ കേരള സർക്കാരിൻ്റെ നടപടി ഫെഡറൽ തത്ത്വത്തിന് എതിരാണെന്ന് നാഗാലാൻഡ് സർക്കാരിൻ്റെ വാദം.എന്നാൽ നാഗാലാൻഡ് സർക്കാരിൻ്റെ ലോട്ടറി ഏജൻ്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തിൽ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്.അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
