ഒരു കൂട്ടര്‍ മോദി സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ മറുവശത്ത് വിമര്‍ശനം പങ്കുവയ്ക്കുന്നവരുണ്ട്

ശ്രീനഗര്‍: ജമ്മു കാശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തുകളഞ്ഞുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പലതരത്തിലാണ് രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. ഒരു വശത്ത് മോദി സര്‍ക്കാരിനെ വാഴ്ത്തുമ്പോള്‍ മറുവശത്ത് വിമര്‍ശനവും ശക്തമാണ്. കായിക രംഗത്തെ പ്രമുഖരും അഭിപ്രായവുമായി കളത്തിലുണ്ട്. അതിനിടയിലാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പങ്കുവച്ച ചിത്രം ആരാധക മനസുകീഴടക്കുന്നത്.

ഇര്‍ഫാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയുമാണ് ചിത്രം പങ്കുവച്ച് രംഗത്തെത്തിയത്. ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കശ്മീര്‍ എന്ന കുറിപ്പോടെ മനോഹരമായൊരു ചിത്രമാണ് താരം പങ്കുവച്ചത്. കശ്മീരിനോടുള്ള വൈകാരിക അടുപ്പം വ്യക്തമാക്കുന്നതാണ് ചിത്രം.

താരം പങ്കുവച്ച ചിത്രത്തിന് താഴെ കമന്‍റുകളുമായി ആരാധകരും നിറഞ്ഞിട്ടുണ്ട്. ഒരു കൂട്ടര്‍ മോദി സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ മറുവശത്ത് വിമര്‍ശനം പങ്കുവയ്ക്കുന്നവരുണ്ട്.

View post on Instagram