Asianet News MalayalamAsianet News Malayalam

വിരമിച്ച ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട്‌ പാക്‌ ചാരസംഘടന; കൂട്ടുപിടിക്കുന്നത്‌ ഖലിസ്ഥാന്‍ വാദികളെ


'പ്രോജക്ട്‌ ഹാര്‍വെസ്‌റ്റിങ്‌ കാനഡ' എന്ന പേരില്‍ ഐഎസ്‌ഐ ആക്രമണപദ്ധതി ആസൂത്രണം ചെയ്‌തതായാണ്‌ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. പഞ്ചാബിലും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ്‌ ഐഎസ്‌ഐയുടെ നീക്കം.

ISI has hatched a conspiracy to target senior retired police and Army officers in India
Author
Delhi, First Published May 28, 2019, 12:06 PM IST

ദില്ലി: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌. കാനഡയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഖലിസ്ഥാനി ഭീകരരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ്‌ ഐഎസ്‌ഐയുടെ ശ്രമമെന്നും ആഭ്യന്തരമന്ത്രാലയത്തിന്‌ കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി സീ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

'പ്രോജക്ട്‌ ഹാര്‍വെസ്‌റ്റിങ്‌ കാനഡ' എന്ന പേരില്‍ ഐഎസ്‌ഐ ആക്രമണപദ്ധതി ആസൂത്രണം ചെയ്‌തതായാണ്‌ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. പഞ്ചാബിലും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ്‌ ഐഎസ്‌ഐയുടെ നീക്കം. ഇതിനായി കാനഡയിലുള്ള ഖലിസ്ഥാന്‍ സംഘത്തിന്‌ പാകിസ്‌താന്‍ സഹായങ്ങള്‍ ചെയ്‌തുകൊടുക്കുന്നുണ്ട്‌. പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഖലിസ്ഥാന്‍ ഭീകരരുടെ സഹായത്തോടെ ഐഎസ്‌ഐ ശ്രമിക്കുന്നതായുള്ള വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ മുമ്പും ലഭിച്ചിട്ടുണ്ട്‌.

പ്രോജക്ട്‌ ഹാര്‍വെസ്‌റ്റിങ്‌ കാനഡയ്‌ക്കായി എത്ര ഭീകരരെയാണ്‌ ഐഎസ്‌ഐ തെരഞ്ഞെടുത്തിരിക്കുന്നതെന്നുള്ള അന്വേഷണത്തിലാണ്‌ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഈ ഭീകരരുടെ ആശയവിനിമയ സംവിധാനങ്ങള്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്‌. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ നിരവധി വ്യാജപ്രചാരണങ്ങള്‍ ഐഎസ്‌ഐ നടത്തുന്നതായി കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ സൈന്യത്തിലെ സിഖ്‌ ജവാന്മാര്‍ ഇന്റലിജന്‍സ്‌ നിരീക്ഷണത്തിലാണെന്ന്‌ ്‌റിയിച്ച്‌ മിലിട്ടറി ഇന്റലിജന്‍സിന്റെ പേരിലുള്ള ഒരു കത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സിഖ്‌ ഫോര്‍ ജസ്‌റ്റിസ്‌ എന്ന ഗ്രൂപ്പിനെ ഉപയോഗിച്ച്‌ ഐഎസ്‌ഐ പ്രചരിപ്പിച്ച വ്യാജവാര്‍ത്തയാണിതെന്ന്‌ സുരക്ഷാഏജന്‍സികള്‍ കണ്ടെത്തുകയും ചെയ്‌തു. സിഖ്‌ ഫോര്‍ ജസ്‌റ്റിസ്‌ ഗ്രൂപ്പിനെ ഉപയോഗിച്ച്‌ പഞ്ചാബിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളാണ്‌ ഐഎസ്‌ഐ നടത്തുന്നതെന്നും സിഖ്‌ ജനതയെ ഇന്ത്യക്കെതിരെയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ആഭ്യന്തര മന്ത്രാലയത്തിന്‌ ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios