ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിലായി. ഐഎസ് ബന്ധം സംശയിച്ചാണ് അറസ്റ്റ്. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്.

പുതുച്ചേരി സ്വദേശി ഹസ്സൻ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.