Asianet News MalayalamAsianet News Malayalam

മതവികാരം വ്രണപ്പെടുന്നു, 'കശ്മീര്‍ സ്കൂളുകളിലെ ഭജനയും സൂര്യ നമസ്കാരവും നിരോധിക്കണം': ഇസ്ലാമിക സംഘടന കൂട്ടായ്മ

നേരത്തെ, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സമാനമായ ആവശ്യം ഉയര്‍ത്തിയിരുന്നു. മുസ്ലീം വിദ്യാർത്ഥികളെ സ്കൂളുകളിൽ ഭജന പാടാൻ നിർബന്ധിതരാക്കുന്നുവെന്നും മേഖലയിലെ സ്കൂളുകളിലുടനീളം ഭജന നിരോധിക്കണമെന്നുമാണ് എംഎംയു  ആവശ്യപ്പെട്ടിരിക്കുന്നത്.

Islamic body seeks ban on bhajan Surya namaskar in kashmir schools
Author
First Published Sep 25, 2022, 4:13 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യ നമസ്കാരവും നിരോധിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഇസ്‍ലാമിക സംഘടനയുടെ കൂട്ടായ്മ. മുത്തഹിദ മജ്‌ലിസ് - ഇ - ഉലമ എന്ന കൂട്ടായ്മ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുള്ളത്. മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് സ്‌കൂളുകളിലെ ഭജനകളും സൂര്യനമസ്‌കാരവും പോലുള്ളവ നിർത്തണമെന്നാണ് സർക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും സംഘടന അഭ്യർത്ഥിച്ചിട്ടുള്ളത്.

കശ്മീരിലെ 30ഓളം ഇസ്‍ലാമിക മത-വിദ്യാഭ്യാസ സംഘടനകള്‍ ചേര്‍ന്നിട്ടുള്ളതാണ് മുത്തഹിദ മജ്‌ലിസ് - ഇ - ഉലമ. നേരത്തെ, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സമാനമായ ആവശ്യം ഉയര്‍ത്തിയിരുന്നു. മുസ്ലീം വിദ്യാർത്ഥികളെ സ്കൂളുകളിൽ ഭജന പാടാൻ നിർബന്ധിതരാക്കുന്നുവെന്നും മേഖലയിലെ സ്കൂളുകളിലുടനീളം ഭജന നിരോധിക്കണമെന്നുമാണ് എംഎംയുവിന്‍റെ അഭ്യര്‍ത്ഥന.

മുസ്ലീം കുട്ടികളെ സ്കൂളിൽ ഭജന പാടാൻ നിർബന്ധിച്ച് ജമ്മു കശ്മീരിൽ ബിജെപി ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് നിരോധിക്കണമെന്ന്  ഇസ്‍ലാമിക സംഘടനയും അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുള്ളത്. ഔദ്യോഗിക സർക്കാർ ഉത്തരവ് പ്രകാരം, സെപ്റ്റംബര്‍ 13ന് സ്കൂളുകളില്‍ രഘുപതി രാഘവ് രാജാ റാം, ഈശ്വർ അല്ലാഹ് തേരോ നാം ചൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 'രഘുപതി രാഘവ രാജാ റാം ചൊല്ലണമെന്നുള്ള ഉത്തരവിറക്കിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനകളിലൊന്നായതിനാലാണ് ഇത് തെരഞ്ഞെടുത്തത്. കുൽഗാമിലെ സ്കൂൾ കുട്ടികൾ ‘രഘുപതി രാഘവ് രാജാ റാം’ എന്ന ഭജന ആലപിക്കുന്ന വീഡിയോ മെഹബൂബ മുഫ്തി തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

സ്കൂൾ സമയമാറ്റത്തിനെതിരെ മുസ്‌ലിം ലീഗ്: 'നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും' പിഎംഎ സലാം

Follow Us:
Download App:
  • android
  • ios