തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ജസ്റ്റിസ് ഡി കെ ജെയിൻ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച തെളിവെടുപ്പ് തിരുവനന്തപുരത്ത് നടത്തും. കേസിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയാണ് ഡി കെ ജയിൻ സമിതിയെ നിയോഗിച്ചത്. ഈ മാസം 14,15 തീയതികളിൽ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും. 

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ 2018ലാണ് സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്‍ഞനെ സംശയത്തിന്‍റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു അന്നത്തെ സുപ്രീംകോടതി നിരീക്ഷണം.