Asianet News MalayalamAsianet News Malayalam

ഐടി നിയമഭേദ​ഗതി; സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണവുമായ ഇന്റർനെറ്റിലേക്കുള്ള ചുവടുവെപ്പെന്ന് കേന്ദ്രമന്ത്രി

ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാര്‍ വി‌ജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി.

IT act amendement is a step to safe and responsible internet
Author
First Published Oct 28, 2022, 11:23 PM IST

ദില്ലി:  ഐ ടി നിയമ ഭേദ​ഗതി സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണമായ ഇന്റർനെറ്റിലേക്കുള്ള ചുവടുവെപ്പ് എന്ന് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ.  സർക്കാരും സാമൂഹിക മാധ്യമ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാര്‍ വി‌ജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി. നിയമം ഉപയോക്താക്കളെ ശാക്തീകരിക്കുന്നത് എന്ന് ഐടി മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു.

ഭേദഗതിയിലൂടെ സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാര്‍ തലത്തില്‍ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികള്‍ നടപ്പാകുക. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാര്‍ നീക്കത്തിനെതിരെ നേരത്തെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 

'ട്രംപിനെ ട്വിറ്ററില്‍ നിന്നും പുറത്താക്കിയയാളെ' ട്വിറ്റര്‍ മുതലാളി മസ്ക് പിരിച്ചുവിടുമ്പോള്‍.!

ആപ്പിളിന് ഇന്ത്യയില്‍ ലോട്ടറി അടിച്ചപോലെ; ചൈനയെ കൈവിട്ടതിന്‍റെ ഭാഗ്യമോ.!

 

Follow Us:
Download App:
  • android
  • ios