ദില്ലി: ഇറ്റലിയിൽ കൊവിഡ് പരിശോധന നടത്താൻ വിദേശകാര്യമന്ത്രാലയം മെഡിക്കൽ സംഘത്തെ അയച്ചതിന് നന്ദി രേഖപ്പെടുത്തി തിരിച്ചെത്തിയ മലയാളികൾ. ഇറ്റലിയിൽ നിന്ന് തിരച്ചെത്തി ദില്ലിയിലെ സേനാക്യാപുകളിൽ കഴിഞ്ഞവരാണ് മടങ്ങും മുമ്പ് വിദേശകാര്യമന്ത്രാലയത്തിനും റോമിലെ ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞത്.

എമിറേറ്റ്സ് വിമാനത്തിൽ മടങ്ങാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റ് കഴിഞ്ഞ മാസം പത്തിന് മലയാളികൾ ഉൾപ്പടെയുള്ളവരോട് ആവശ്യപ്പെട്ടത്. തുടർന്ന് ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘമെത്തിയാണ് ഇവരുടെ പരിശോധന പൂർത്തിയാക്കിയത്. ക്വാറൻറീൻ പൂർത്തിയാക്കിയ മുപ്പതിലധികം മലയാളികളാണ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയത്.

"