Asianet News MalayalamAsianet News Malayalam

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാര്‍ത്ഥി ജഗദ്ദീപ് ധനകര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിർദേശിച്ചത്

jagdeep dhankhar Submits Nomination
Author
Delhi, First Published Jul 18, 2022, 3:53 PM IST

ദില്ലി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കർ നാമനിർദേശ പത്രിക നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിർദേശിച്ചത്. ബിജു ജനതാദൾ, അണ്ണാഡിഎംകെ പാർട്ടികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ബിജു ജനതാദൾ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആല്‍വ നാളെ നാമനിർദേശ പത്രിക നല്‍കും. താന്‍ സ്വപ്നം പോലും കാണാത്ത അവസരമാണ് ലഭിച്ചതെന്നും, ഒരു കർഷകന്‍റെ മകനാണ് പത്രിക സമർപ്പിച്ചതെന്നും ജഗ്ദീപ് ധന്‍കർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കും ബിജെപി നേതാക്കൾക്കും ധന്‍കർ നന്ദി അറിയിച്ചു. 

അതേസമയം വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെൻറിൽ പ്രതിപക്ഷ ബഹളം. ലോകസഭയും  രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. വിലക്കയറ്റം , നാണ്യപ്പെരുപ്പം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ്  എംപിമാർ നടത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു എംപിമാരുടെ പ്രതിഷേധം.

രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 27 എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 18 പേരും ബിജെപി എംപിമാരാണ്. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍ നിർമലാസീതാരാമന്‍, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, മുകുൾ വാസ്നിക്ക് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യ പ്രതിജ്ഞ ചടങ്ങുകൾ നടന്നത്. 

സെൻട്രൽ ഹാളിൽ വീണ്ടുമൊരു ചരിത്ര മുഹൂർത്തം, ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി

 

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു (Oath Taking Ceremony of Draupadi Murmu). പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ. 

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും കക്ഷിനേതാക്കളും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ വിശിഷ്ടമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു പരിപാടികൾ. 

ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയിൽ ദ്രൗപതി മുര്‍മു പറഞ്ഞു. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്നും തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വളരെ വലിയ സന്ദേശമാണ് നൽകുന്നതെന്നും വലിയ സ്വപ്നങ്ങളും കാണാനും അതു നേടിയെടുക്കാനുമുള്ള ആത്മവിശ്വാസം ഈ സ്ഥാനരോഹണത്തിലൂടെ പാവപ്പെട്ടവർക്ക് കിട്ടുമെന്ന് ദ്രൗപതി മുര്‍മു പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ദുർബല ജനവിഭാഗങ്ങൾക്ക് തന്നിൽ അവരെ തന്നെ കാണാനാവുമെന്നും പാവപ്പെട്ടവർക്ക് വേണ്ടിയാവും താൻ പ്രവർത്തിക്കുകയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios