ദില്ലി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഢി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രക്ക് പ്രതേക പദവി ആവശ്യം നാളത്തെ യോഗത്തിൽ ഉന്നയിക്കുമെന്നും ജഗന്മോഹൻ റെഡ്ഢി വ്യക്തമാക്കി. അതെ സമയം പാർട്ടിക്ക് ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വാർത്തകൾ  ജഗന്മോഹൻ റെഡ്ഢി നിഷേധിച്ചു.