അരലക്ഷത്തിലേറെ വോട്ടിനാണ് കോൺ​ഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി സുശീൽ കുമാർ റിങ്കു വിജയിച്ചത്.

ജലന്ധർ: ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി ഇന്ന് പുറത്തുവന്നിരുന്നു. ജലന്ധർ ലോക്സഭ ഉപതെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കാൽ നൂറ്റാണ്ടിന്റെ ആധിപത്യം ആം ആദ്മി പാർട്ടി തകർത്തു. അരലക്ഷത്തിലേറെ വോട്ടിനാണ് കോൺ​ഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി സുശീൽ കുമാർ റിങ്കു വിജയിച്ചത്. ഉത്തർപ്രേദശിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ അപ്നാ ദൾ ജയിച്ചു. 

ഇവിടുത്തെ എംപിയായിരുന്ന കോൺ‌​ഗ്രസിന്റെ സന്തോഷ് സിം​ഗ് ചൗധരി ഭാരത് ജോഡോ യാത്രക്കിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുന്നത്. അതിന് പിന്നാലെയാണ് ഇവിടേക്ക് മത്സരമുണ്ടായത്. ആം ആദ്മി പാർട്ടി മുൻ കോൺ​ഗ്രസ് എംഎൽഎ സുശീൽ റിങ്കുവിനെ തന്നെയാണ് ഈ സീറ്റിലേക്ക് മത്സരിപ്പിച്ചത്. 58000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി ഇവിടെ വിജയിച്ചത്. 1998 ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയ തോൽവി കോൺ​ഗ്രലസ് ജലന്ധർ മണ്ഡലത്തിൽ ഇത്രയും വലിയൊരു തോൽവി ഏറ്റുവാങ്ങുന്നത്. 

ഇന്ദിരയെ 'കൈ'പിടിച്ചുയർത്തി, സോണിയക്ക് താങ്ങായി, 'പുതിയ' രാഹുലിന് മോടിയേകി; കന്നട നാട്ടിലെ കോൺഗ്രസ് പെരുമ!

വെറുപ്പിന്‍റെ കമ്പോളമടപ്പിക്കാൻ അയാൾ നടന്നത് 51 മണ്ഡലങ്ങളിൽ, റാലികൾ 22! അവിടെ സംഭവിച്ചത് വിവരിച്ച് ഷാഫി

ജലന്ധറിൽ കോൺഗ്രസിന്റെ കാൽനൂറ്റാണ്ടിലെ ആധിപത്യം തകർത്ത് ആംആദ്മി പാർട്ടി| Jalandhar Election Result