രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ മലയാളിയായ സിആർപിഎഫ് ജവാൻ ഷോക്കടിച്ച് മരിച്ചു. സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ കെഎംപി നായരാണ് മരിച്ചത്. വൈദ്യുത കമ്പിയിൽ തട്ടിയാണ് മരണം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ജവാന്മാരുടെ ക്വാർട്ടേർസിൽ വച്ച് അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹം ഉൾപ്പെട്ട സേനാ വിഭാഗത്തിന് മൃതദേഹം നിയമപരമായ നടപടികൾക്കായി കൈമാറിയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.