കശ്മീർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തു. മെഹബൂബ മുഫ്തിയെ വസതിയിൽ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെ പി‍ഡിപി നേതാവിനെ വീട്ടു തടങ്കിലാക്കിയതായി അവർ തന്നെ സ്ഥിരീകരിച്ചിരുന്നു. 

ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു.