ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ജവാന് വീരമൃത്യു. അനന്തനാഗിൽ സിആർപിഎഫ് സംഘത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. തെക്കൻ കശ്മീരിലെ ബിജ്ഹാരയിൽ ദേശീയപാതയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദേശവാസിയായ ഒൻപത് വയസുള്ള ബാലനും കൊല്ലപ്പെട്ടു. മറ്റൊരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.