Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള പ്രമേയം ഇന്ന് രാജ്യസഭയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇന്ന് രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കുക. ഇതോടൊപ്പം ജമ്മുകശ്മീർ സംവരണ ബില്ലും രാജ്യസഭയിൽ കൊണ്ടുവരും.

jammu Kashmir presidential rule extension before rajyasabha today
Author
Delhi, First Published Jul 1, 2019, 7:37 AM IST

ദില്ലി: ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇതോടൊപ്പം ജമ്മുകശ്മീർ സംവരണ ബില്ലും രാജ്യസഭയിൽ കൊണ്ടുവരും. വലിയ പ്രതിഷേധങ്ങൾ രാജ്യസഭയിൽ ഇന്ന് സർക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.

കശ്മീർ പ്രമേയവും ബില്ലും വെള്ളിയാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ഇതോടൊപ്പം സർവ്വകലാശാല അധ്യാപക നിയനത്തിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി മറികടക്കാനുള്ള ബില്ല് ഇന്ന് ലോക്സഭയിൽ സർക്കാർ കൊണ്ടുവരും. അദ്ധ്യാപക നിയമനത്തിലെ സംവരണത്തിന് പഠനവകുപ്പുകളെ ഒരു യൂണിറ്റാക്കി പരിഗണിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇത‌് മറികടക്കാനാണ് കേന്ദ്രം ബില്ല് കൊണ്ടുവരുന്നത്. 

Follow Us:
Download App:
  • android
  • ios