ദില്ലി: ബിജെപി ദേശിയ വർക്കിങ് പ്രസിഡന്റ് ആയി ജെപി നദ്ദ ചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാർട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവർത്തകർ വരവേൽപ് നൽകി. ദേശിയ അധ്യക്ഷൻ അമിത് ഷാ, പിയുഷ് ഗോയൽ എന്നിവർ നദ്ദയെ സ്വീകരിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌, സുമിത്രമഹാജൻ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കൽ ചടങ്ങ്. 

നരേന്ദ്രമോദി മന്ത്രിസഭയിൽ അമിത് ഷാ അംഗമായതോടെയാണ് പാർട്ടിയെ നയിക്കാൻ വർക്കിംഗ്‌ പ്രസിഡന്‍റിനെ നിയോഗിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരും. ഈ വർഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകളാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെപി നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.

ബിജെപി ദേശിയ വർക്കിങ് പ്രസിഡന്റ് ആയി ജെപി നദ്ദ ചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാർട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവർത്തകർ വരവേൽപ് നൽകി. ദേശിയ അധ്യക്ഷൻ അമിത് ഷാ, പീയുഷ് ഗോയൽ എന്നിവർ നദ്ദയെ സ്വീകരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌,സുമിത്രമഹാജൻ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കൽ ചടങ്ങ്. 

നരേന്ദ്രമോദി മന്ത്രിസഭയിൽ അമിത് ഷാ അംഗമായതോടെയാണ് പാർട്ടിയെ നയിക്കാൻ വർക്കിംഗ്‌ പ്രസിഡന്റനെ നിയോഗിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്തു തുടരും. ഈ വർഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ തെരഞ്ഞെടെപ്പുകളാണ് ജഗത് പ്രകാശ് നദ്ദയുടെ ആദ്യ വെല്ലുവിളി.