കടുത്ത വയറുവേദനയുമായി എത്തിയ യുവാവിനെയാണ് പ്രഗ്നന്‍സി ടെസ്റ്റിന് പുറമേ എച്ച്ഐവി, ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് വിധേയനാവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്. 

റാഞ്ചി: വയറുവേദനയുമായി എത്തിയ യുവാവിന് പ്രെഗ്നന്‍സി ടെസ്റ്റിന് കുറിച്ച് ഡോക്ടര്‍. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ചത്ര ജില്ലാ ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിനെയാണ് പ്രഗ്നന്‍സി ടെസ്റ്റിന് പുറമേ എച്ച്ഐവി, ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് വിധേയനാവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്. ജില്ലാ ആശുപത്രിയിലെ മുകേഷ് കുമാര്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഡോക്ടറുടെ ആവശ്യത്തിന് പിന്നാലെ യുവാവ് ജില്ലാ ആശുപത്രിയിലെ സര്‍ജനായ അരുണ്‍ കുമാര്‍ പാസ്വാന് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് അരുണ്‍ കുമാര്‍ പാസ്വാന്‍ ഉറപ്പ് നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ മുകേഷ് കുമാര്‍ നിഷേധിച്ചു. വയറുവേദനയുമായി എത്തിയ വനിതയോട് കോണ്ടം ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന പരാതിയുയര്‍ന്ന സിങ്ഗും ആശുപത്രിയും ഝാര്‍ഖണ്ഡില്‍ തന്നെയാണ്.