Asianet News MalayalamAsianet News Malayalam

വിമാനം ചതിച്ചു, 'ഹൈദരാബാദി ബിരിയാണി കഴിയ്ക്കാനുള്ള' ആഗ്രഹം നടന്നില്ല, എംഎല്‍എമാര്‍ മടങ്ങി- സംഭവമിങ്ങനെ...

മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കുകയും എംഎല്‍എമാര്‍ സര്‍ക്യൂട്ട് ഹൗസിലേക്ക് മാറുകയും ചെയ്തു. 

JMM Mla's leave Hyderabad while CM take oath prm
Author
First Published Feb 2, 2024, 7:20 PM IST

ദില്ലി: രാജ്ഭവനിൽ മുഖ്യമന്ത്രിയായി ചമ്പായി സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ പാർട്ടി എംഎൽഎമാരും സഖ്യകക്ഷി എംഎൽഎമാരും 'ഒളിവില്‍'. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭരണകക്ഷി എംഎല്‍എമാര്‍ പങ്കെടുത്തില്ല. എംഎൽഎമാരുടെ കുതിരക്കച്ചവടം തടയാനാണ് ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎമാരെ കോൺ​ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദ് ന​ഗരത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. റാഞ്ചിയില്‍ നിന്ന് വിമാനമാര്‍ഗം ഹൈദരാബാദിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍, മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കുകയും എംഎല്‍എമാര്‍ സര്‍ക്യൂട്ട് ഹൗസിലേക്ക് മാറുകയും ചെയ്തു.  എംഎൽഎമാർ ബിരിയാണി കഴിയ്ക്കാനാണ് ഹൈദരാബാദിലേക്ക് പോകുന്നതെന്നായിരുന്നു എംഎൽഎ ഹഫീസുൽ ഹസൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, രണ്ട് മണിക്കൂറോളം കാത്തിരുന്ന എംഎല്‍എമാര്‍ മടങ്ങി.  

മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ​ഗതാ​ഗത, എസ്‌സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഇദ്ദേഹം. 

Read More... ഗ്യാൻവ്യാപി: ഹൈക്കോടതി സ്റ്റേയില്ല, പുതിയ തീരുമാനമെടുത്ത് മുസ്ലീം വ്യക്തി നിയമ ബോർഡ്; രാഷ്ട്രപതിയെയടക്കം കാണും

സരായ്കേല മണ്ഡലത്തിൽനിിന്നുള്ള എംഎൽഎയാണ് ചംപായ് സോറൻ. 67 വയസാണ് പ്രായം. ആദിവാസി-പിന്നാക്ക വിഭാ​ഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.  കോൺ​ഗ്രസ് എംഎൽഎ ആലം​ഗിർ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആർജെഡി എംഎൽഎ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം അറിയിച്ചു.

Read More... വര്‍ഗീയതയോട് ചേരുന്നതിൽ ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിമാനിക്കുന്നു: പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുൾപ്പടെ 3 പേർ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ നിലവിൽ ബിജെപിക്ക് സ്വാധീനം കുറവായതിനാൽ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഒരു പരിധിവരെ തടയാനാവുമെന്ന കണക്കുകൂട്ടലാണ് സംസ്ഥാനത്തെ നേതാക്കൾക്കുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios