പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു. ആ ചിത്രം മാറ്റിയെടുക്കാൻ തങ്ങളുടെ സന്ദർശനത്തിലൂടെ സാധിച്ചു എന്നും ബ്രിട്ടാസ് പറഞ്ഞു
ദില്ലി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് മറ്റ് രാജ്യങ്ങളിൽ പലവിധ ചർച്ച നടക്കുന്നു എന്ന് ജോൺ ബ്രിട്ടാസ് എം പി. പാർലമെൻറ് സമ്മേളനം വിളിച്ച് ഇക്കാര്യത്തിലെ യാഥാർഥ്യം ലോകത്തോട് പറയണമെന്നും സി പി എം രാജ്യസഭ എം പി ആവശ്യപ്പെട്ടു. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു. ആ ചിത്രം മാറ്റിയെടുക്കാൻ തങ്ങളുടെ സന്ദർശനത്തിലൂടെ സാധിച്ചു എന്നും ബ്രിട്ടാസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പോയി മടങ്ങിവന്ന ശേഷം ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രിട്ടാസ് ഇക്കാര്യങ്ങൾ പറഞ്ഞത്.


