പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചെന്നകേശവലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചെന്നകേശവലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഞായറാഴ്ച കൊല്ലപ്പെട്ട ചെന്നകേശവലുവിന്‍റെ മൃതദേഹം ഇന്ന് പുലര്‍ച്ചയോടെ കണ്ടെത്തി
Add Asianetnews as a Preferred Source

