പൊതു ജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. 

ദില്ലി: മാധ്യമപ്രവർത്തക റാണാ അയ്യൂബിൽ (Rana Ayyub) നിന്നും 1 കോടി 77 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടി. പൊതു ജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. മൂന്ന് ക്യാമ്പയിനുകൾക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.