Asianet News MalayalamAsianet News Malayalam

അയോധ്യ കേസിൽ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

മുൻ സിജെഐ ഗൊഗോയ് ഇപ്പോൾ രാജ്യസഭാ എംപിയാണ്. അയോധ്യ വിധിക്ക് ഒമ്പത് ദിവസത്തിന് ശേഷം ചീഫ് ജസ്റ്റിസായി മാറിയ ജസ്റ്റിസ് ബോബ്‌ഡെ 2021 ഏപ്രിലിൽ വിരമിച്ചു. ജസ്റ്റിസ് നസീർ നിലവിൽ ആന്ധ്രപ്രദേശ് ഗവർണറാണ്.

judges of SC bench that delivered 2019 Ayodhya verdict invited to Ram temple Pran prathista event prm
Author
First Published Jan 20, 2024, 8:48 AM IST

ദില്ലി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങളെ 22-ന് നടക്കുന്ന  രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി,  എസ്എ ബോബ്‌ഡെ, ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർക്കാണ് ക്ഷണം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബെഞ്ചിൽ അംഗമായിരുന്നു. 

ഒമ്പത് മുൻ സിജെഐമാരും ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ 50-ലധികം നിയമജ്ഞർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, രാം ലല്ല വിരാജ്മാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരനെയും ക്ഷണിച്ചിട്ടുണ്ട്. 2019 നവംബർ 9 ലെ വിധിയിൽ, ഭരണഘടനാ ബെഞ്ച് 2.77 ഏക്കർ തർക്കഭൂമി മുഴുവൻ രാം ലല്ല വിരാജ്മാന് കൈമാറി.

Read More... അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം, അവധി പ്രഖ്യാപനവുമായി ആർബിഐ, ഓഹരി വിപണികൾക്കും അവധി

സുന്നി സെൻട്രൽ വഖഫ് ബോർഡിന് മസ്ജിദ് നിർമിക്കാൻ മറ്റെവിടെയെങ്കിലും അഞ്ചേക്കർ സ്ഥലം നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുൻ സിജെഐ ഗൊഗോയ് ഇപ്പോൾ രാജ്യസഭാ എംപിയാണ്, അയോധ്യ വിധിക്ക് ഒമ്പത് ദിവസത്തിന് ശേഷം ചീഫ് ജസ്റ്റിസായി മാറിയ ജസ്റ്റിസ് ബോബ്‌ഡെ 2021 ഏപ്രിലിൽ വിരമിച്ചു. ജസ്റ്റിസ് ഭൂഷൺ 2021 ജൂലൈയിൽ വിരമിച്ചു. ജസ്റ്റിസ് നസീർ നിലവിൽ ആന്ധ്രപ്രദേശ് ഗവർണറാണ്.

Latest Videos
Follow Us:
Download App:
  • android
  • ios