അതേസമയം തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്നും സർക്കാർ സുരക്ഷ ഒരുക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.
ദില്ലി: ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത താരങ്ങൾക്കെതിരെ മറു തന്ത്രവുമായി സഞ്ജയ് സിംഗ് വിഭാഗം. സാക്ഷി മാലിക്ക്, ബജറങ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ ഗുസ്തി താരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിലെത്തി. വൈകീട്ട് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തിയ ജൂനിയർ ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സസ്പെൻഷൻ പത്തു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ അർജുന അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് ജൂനിയർ ഗുസ്തി താരങ്ങളും പരിശീലകരും പറഞ്ഞു. അതേസമയം തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്നും സർക്കാർ സുരക്ഷ ഒരുക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.

