Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പരീക്ഷയില്‍ 500ല്‍ 499 ; ഒരു മാര്‍ക്ക് നഷ്ടമായത് ഇങ്ങനെ ഒന്നാം റാങ്കുകാരി സങ്കടത്തോടെ പറയുന്നു

ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഹന്‍സിക ശുക്ല. ഈ മാര്‍ക്ക് നഷ്ടത്തിന് കാരണം സോഷ്യല്‍ മീഡിയ ആണെന്നാണ് ഇവര്‍ പറയുന്നത്

just give your best CBSE topper Hansika Shukla success
Author
India, First Published May 3, 2019, 7:59 PM IST

ദില്ലി: പന്ത്രണ്ടാം ക്ലാസിലെ സിബിഎസ്ഇ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഹന്‍സിക ശുക്ല. സിബിഎസ്ഇ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ്. ഇംഗ്ലീഷിന് ഒരു മാര്‍ക്ക് നഷ്ടമായി ഹന്‍സികയ്ക്ക്.

ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഹന്‍സിക ശുക്ല. ഈ മാര്‍ക്ക് നഷ്ടത്തിന് കാരണം സോഷ്യല്‍ മീഡിയ ആണെന്നാണ് ഇവര്‍ പറയുന്നത്. സ്വന്തമായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഹന്‍സിക പറയുന്നത് 'ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു' എന്നാണ്.

ലേഡി ശ്രീരാം കോളേജില്‍ സൈക്കോളജി പഠിക്കണമെന്ന് ആഗ്രഹമുള്ള ഹന്‍സികയുടെ സ്വപ്‌നം സിവില്‍ സര്‍വീസ് ആണ്. ഐ.എ.എസ് അല്ലെങ്കില്‍ ഐ.എഫ്.എസ് എന്ന ലക്ഷ്യം കൈവരിച്ച് രാജ്യത്തെ സേവിക്കാനാണ് താല്‍പര്യം എന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

ട്യൂഷനോ മറ്റൊരുവിധ ക്ലാസിനും പോകാതെ സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുത്ത വിജയത്തില്‍ 17 കാരിയായ ഹന്‍സികക്ക് നന്ദി പറയാനുള്ളത് തന്റെ മാതാപിതാക്കളോടും അധ്യാപകരോടുമാണ്. ഹന്‍സികയുടെ പിതാവ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരനും മാതാവ് ദില്ലി കോളേജ് അധ്യാപികയുമാണ്.

Follow Us:
Download App:
  • android
  • ios