മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല, പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്ന് ശക്തമായി ചെറുക്കുമെന്ന് കനിമൊഴി

ചൈന്നെ: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്ത പ്രതിഷേധം നടത്തുമെന്ന് കനിമൊഴി. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല, പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്ന് ശക്തമായി ചെറുക്കേണ്ടതുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അണിനിരന്ന് നടത്തിയ പ്രതിഷേധം മാതൃകയാണെന്നും കനിമൊഴി പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല. ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്ന് വരണമെന്നും കനിമൊഴി ആവശ്യപ്പെട്ടു,

"