Asianet News MalayalamAsianet News Malayalam

69 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞു; ദില്ലി കലാപത്തില്‍ മോദിയുടേത് 'അതിവേഗ' പ്രതികരണമെന്ന് കപില്‍ സിബല്‍

  • ദില്ലി കലാപത്തില്‍  വൈകിയുള്ള പ്രതികരണത്തില്‍ മോദിയെ പരിഹസിച്ച് കപില്‍ സിബല്‍. 
  • 'ഇതിനിടയില്‍ 38 പേര്‍ മരിച്ചു, 200ലേറെ പേര്‍ക്ക് പരിക്കേറ്റു, ആയിരക്കണക്കിന് ആളുകള്‍ക്ക് മാനസികമായി മുറിവേറ്റു, പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു'.
Kapil Sibal ridiculed modi's response after 69 hours over delhi riots
Author
New Delhi, First Published Feb 28, 2020, 9:29 PM IST

ദില്ലി: ദില്ലി കലാപത്തിലെ വൈകിയുള്ള പ്രതികരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കലാപം ആരംഭിച്ച് 69 മണിക്കൂറിന് ശേഷം പ്രതികരിച്ച മോദിയുടേത് 'അതിവേഗ' പ്രതികരണമാണെന്ന് കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു. 

'അതിവേഗ പ്രതികരണം! 69 മണിക്കൂറുകളുടെ നിശബ്ദതയ്ക്കൊടുവില്‍ നമ്മുടെ സഹോദരീ സഹോദരന്‍മാരോട് സംസാരിക്കാന്‍ തയ്യാറായതിന് നന്ദിയുണ്ട് മോദിജി. ഇതിനിടയില്‍ 38 പേര്‍ മരിച്ചു, 200ലേറെ പേര്‍ക്ക് പരിക്കേറ്റു, ആയിരക്കണക്കിന് ആളുകള്‍ക്ക് മാനസികമായി മുറിവേറ്റു, പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. നമ്മുടെ മുഖ്യമന്ത്രി പ്രാര്‍ത്ഥിച്ചു! നിങ്ങളുടെ മന്ത്രി കോണ്‍ഗ്രസിനെ പഴിചാരുന്നു'- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. 

ബുധനാഴ്ച വൈകിട്ടാണ് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ ദില്ലിയിലെ ജനങ്ങളോട് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ദില്ലി കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അഹമ്മദാബാദില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഒരുക്കിയ സ്വീകരണത്തിലായിരുന്നു മോദി.  

Follow Us:
Download App:
  • android
  • ios