മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാർ കനക പുരയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും

ബെംഗലൂരു: കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറായി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാർ കനക പുരയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയിൽ നിന്നും മത്സരിക്കും. 124 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. കോലാറിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ കോലാർ സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുണ മണ്ഡലം തിരഞ്ഞെടുത്തതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി വിട്ട് വന്ന കിരൺ കുമാറിന് ചിക്കനായകനഹള്ളി സീറ്റ് മത്സരിക്കാനായി നൽകി. ബിജെപിയിൽ നിന്ന് വന്ന എംഎൽസി പുട്ടണ്ണയ്ക്ക് ബംഗളൂരു രാജാജി നഗറിലാണ് സ്ഥാനാർത്ഥിത്വം നൽകിയത്. കെ എച്ച് മുനിയപ്പ ദേവനഹള്ളിയിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ് പുറത്തുവിട്ട പട്ടികയിൽ അറിയിക്കുന്നു.