ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്
ബെംഗളൂരു: കാവേരി ബന്ദ് തള്ളി കർണാടക. ബന്ദിനോട് തണുപ്പൻ പ്രതികരണം. വാഹനഗതാഗതത്തെ ബാധിച്ചില്ല.അതിർത്തിയിലും വാഹനങ്ങൾ തടയുന്നില്ല.അത്തിബലെ അതിർത്തിയിൽ പ്രതിഷേധം മാത്രം . കന്നട ജാഗൃതി വേദികെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി . കടകമ്പോളങ്ങൾ തുറന്നു കിടക്കുന്നു. അന്തർ സംസ്ഥാന ബസ്സുകൾ നിർത്തിവെച്ച് കർണാടക . സേലം വഴി കേരളത്തിലേക്കും ബസ്സുകൾ ഇല്ല. തമിഴ്നാട് ബസ്സുകൾ പതിവുപോലെ സർവീസ് നടത്തുന്നു. ബന്തവസ് ശക്തമാക്കി പൊലീസ്. കാവേരി നദീ ജലത്തർക്കവുമായി ബന്ധപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനംചെയ്ത കർണാടക ബന്ദ് രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പ്രഖ്യാപിച്ചിരുന്നത്. കന്നഡ അനുകൂല നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദിൽനിന്ന് പിന്മാറിയിരുന്നു. കർണാടക രക്ഷണ വേദികെ ഉൾപ്പെടെയുള്ളവരാണ് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചത്.
ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. അതേസമയം, അണക്കെട്ടുകളിൽ നീരൊഴുക്ക് കൂടിയതിനാലും വിഷയത്തിൽ സുപ്രീംകോടതിയിലടക്കം ഇടപെടൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനാലും വിവിധ സംഘടനകൾ ബന്ദിൽനിന്ന് പിന്മാറിയിരുന്നു.


