2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ

ബെംഗളുരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. മന്ത്രിമാര്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി ഗവര്‍ണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഭരണം നടക്കുന്നത്. എന്നാല്‍ കര്‍ണാടകയില് ഇത്തരമൊരു സാഹചര്യമില്ല.

ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനില്ല. പത്ത് മന്ത്രിമാര്‍ വ്യത്യസ്ത ആളുകള്‍ക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ കാണാന്‍ സാധിക്കുന്നത്. ഇത് എങ്ങനെയാണ് ശക്തമായ ഒരു മികച്ച ഭരണത്തിന് സഹായിക്കുക. ഒരാള്‍പകുതി സമയം മുഖ്യമന്ത്രി ആ സമയത്ത് മറ്റൊരാള്‍ ഉപമുഖ്യമന്ത്രി. പത്ത് പേര്‍ മുഖ്യമന്ത്രിക്കും പത്ത് പേര്‍ ഉപ മുഖ്യമന്ത്രിക്കും മറ്റൊരു പത്ത് പേര്‍ എഐസിസിക്കും മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടക കാണാന്‍ പോവുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ദിവസം അവര്‍ ഒരുമിച്ച് എത്തിയാലും അടുത്ത ദിവസം മുതല്‍ തന്നെ രാഷ്ട്രീയ പോരിലേക്ക് കടക്കുമെന്ന് ഉറപ്പാണെന്നും അണ്ണാമലൈ പറയുന്നു. സത്യ പ്രതിജ്ഞാ വേദിയില്‍ പ്രതിപക്ഷ ഐക്യമുണ്ടായെന്നാണ് കോണ്ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ മമതാ ബാനര്‍ജിയ, അരവിന്ദ് കേജ്രിവാളോ ചടങ്ങില്‍ പങ്കെടുത്തില്ല. സമാനമായ പ്രതിപക്ഷ ഐക്യം പഞ്ചാബിലും ഹിമാചിലിലും ഒക്കെ കണ്ടിട്ടുണ്ട്. ഇത് അവസരമോഹികളായ കുറച്ച് നേതാക്കന്മാര്‍ ഒത്ത് കൂടിയ കാഴ്ചയെന്നാണ് തനിക്ക് തോന്നുന്നതെന്നും കെ അണ്ണാമലൈ പറയുന്നു. കര്‍ണാടകാ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനേക്കുറിച്ച് സംസാരിക്കുകയായിരുന്നു അണ്ണാമലൈ.

Scroll to load tweet…

YouTube video player

'മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു'; ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ