പോലീസിന് വേണമെങ്കില്‍ ഓൺലൈനായി ചോദ്യം ചെയ്യാമെന്ന് നി‍ർദേശിച്ച കോടതി ബലം പ്രയോഗിച്ചുള്ള പോലീസ് നടപടികൾ താല്‍കാലികമായി തടഞ്ഞ് ഉത്തരവിറക്കി. 

ബെംഗളൂരു: ട്വിറ്റർ ഇന്ത്യ എംഡിക്കെതിരായ യുപി പോലീസിന്‍റെ നടപടികൾ താല്‍കാലികമായി തടഞ്ഞ് കർണാടക ഹൈകോടതി. ഗാസിയാബാദ് വീഡിയോ കേസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള പോലീസിന്‍റെ നടപടിക്കെതിരെ എംഡി മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹ‍ർജിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിച്ചത്. 

പോലീസിന് വേണമെങ്കില്‍ ഓൺലൈനായി ചോദ്യം ചെയ്യാമെന്ന് നി‍ർദേശിച്ച കോടതി ബലം പ്രയോഗിച്ചുള്ള പോലീസ് നടപടികൾ താല്‍കാലികമായി തടഞ്ഞ് ഉത്തരവിറക്കി. കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ഗാസിയാബാദിലെ വൃദ്ദന്‍റെ വിവാദ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ യുപി പോലീസ് മനീഷ് മഹേശ്വരിയോട് ഇന്ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.