ബെംഗളൂരു: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കി. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനാണ് പുതിയ ചുമതല. ആരോഗ്യവകുപ്പിൽ നിന്ന് കൊവിഡ് പ്രതിരോധ ചുമതല എടുത്തുകളഞ്ഞുളള പ്രത്യേക വിജ്ഞാപനം ഗവർണർ പുറത്തിറക്കി. വകുപ്പിൽ ശ്രീരാമുലു പരാജയമാണെന്ന വിമർശനവും ഇരുമന്ത്രിമാരും തമ്മിലുളള ശീതസമരവുമാണ് മാറ്റത്തിന് പിന്നിൽ. 

അതിനിടെ ബെംഗളൂരുവിൽ നിന്ന് പുറത്തുപോകേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സർക്കാർ സമയമനുവദിച്ചു. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ യാത്ര പൂർത്തിയാക്കണം. കാസർകോട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്കാണ് ഇന്ന് കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.