Asianet News MalayalamAsianet News Malayalam

ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്, ആഭ്യന്തരം പരമേശ്വരക്ക്; കർണാടക വകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി

ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്

Karnataka Portfolio allocation finance for Siddaramaiah jrj
Author
First Published May 29, 2023, 8:42 AM IST

ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ  വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ‌ഏക വനിതാ അം​ഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക്‌ വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി. 

Read More : പങ്കാളികളെ കൈമാറൽ കേസിലെ പരാതിക്കാരിയെ കൊന്ന കേസ്: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

Follow Us:
Download App:
  • android
  • ios